Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Assistance Scheme

മൂ​ല​ധ​ന നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള കേ​ന്ദ്ര സ​ഹാ​യ പ​ദ്ധ​തി; കേ​ര​ള​ത്തി​ന് 360 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ളി​ലെ മൂ​ല​ധ​ന നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ കു​റ​യ്ക്കു​ന്ന​തി​നും ച​ട്ട​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​നു​മാ​യി കൈ​ക്കൊ​ണ്ട പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി കേ​ര​ള​ത്തി​ന് 360 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ഈ ​തു​ക ഒ​റ്റ​ത്ത​വ​ണ​യാ​യി സം​സ്ഥാ​ന​ത്തി​നു ല​ഭി​ക്കും.​വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും നി​ക്ഷേ​പ​ങ്ങ​ൾ​ക്കും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണ ല​ഘൂ​ക​ര​ണ ന​ട​പ​ടി​ക​ളും ഭ​ര​ണ​പ​ര​മാ​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളു​മാ​ണ് ഈ ​അം​ഗീ​കാ​ര​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യ​ത്.

സം​സ്ഥാ​ന​ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ കു​റ​യ്ക്കു​ക​യും ച​ട്ട​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി ക​ഴി​ഞ്ഞ ഒ​ന്പ​തു മാ​സ​മാ​യി ഏ​കോ​പി​പ്പി​ച്ച​ത് കേ​ര​ള സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ (കെ​എ​സ്ഐ​ഡി​സി) ആ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​നു​ള്ള ഈ ​പ്ര​ധാ​ന പ​രി​ഷ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കാ​യി (എം​എ​സ്എം​ഇ) ഭൂ​മി, തൊ​ഴി​ലാ​ളി, യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​യ അ​നു​മ​തി പ്ര​ക്രി​യ​ക​ളി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ച്ചു.

അ​നു​വ​ദി​ച്ച 360 കോ​ടി സ​ഹാ​യം കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ്, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി, റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള, കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന 13 മൂ​ല​ധ​ന നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ​ക്കു പി​ന്തു​ണ ന​ൽ​കും. ഈ ​പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തെ​യും നി​ക്ഷേ​പ സൗ​ഹൃ​ദ ശേ​ഷി​യെ​യും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും.

കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ, മാ​സ്റ്റ​ർ​പ്ലാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്ക​ൽ, വ്യ​വ​സാ​യ ഭൂ​മി ബാ​ങ്കു​ക​ളു​ടെ രൂ​പീ​ക​ര​ണം, കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മു​ള്ള അ​നു​മ​തി​ക​ൾ ല​ളി​ത​മാ​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി നി​യ​ന്ത്ര​ണ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ സം​രം​ഭ​ക​ർ​ക്കും നി​ക്ഷേ​പ​ക​ർ​ക്കും കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​യി.

Latest News

Corehub Up